കോഴിക്കോട്: സ്കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ജിതേഷി(42)നെയാണ് പിടികൂടിയത്. ഇലക്ഷന് സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
30 ലിറ്റര്‍ വിദേശമദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യം സൂക്ഷിച്ച് വിൽപന നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടന്നത്. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Malabar News: തിരഞ്ഞെടുപ്പ് പ്രചാരണം; 26ന് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിൽ