സമസ്‌ത സാംസ്‌കാരിക സമ്മേളനം രാജ്‍മോഹൻ ഉണ്ണിത്താൻ എംപി ഉൽഘാടനം നിർവഹിച്ചു

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന് തുടക്കം കുറിച്ച് ചട്ടഞ്ചാൽ മാലിക് ദീനാർ ന​ഗരിയിൽ നടന്ന സാംസ്‌കാരിക സമ്മേളനം രാജ്‍മോഹൻ ഉണ്ണിത്താൻ എംപി ഉൽഘാടനം നിർവഹിച്ചു.

By Central Desk, Malabar News
Samastha 100 Years _ Rajmohan Unnithan
എംപി രാജ്‍മോഹൻ ഉണ്ണിത്താൻ (ഫയൽ ഫോട്ടോ)
Ajwa Travels

കാസർഗോഡ്: (Samastha 100 Anniversary) ജില്ലയിലെ ചട്ടഞ്ചാൽ മാലിക് ദീനാർ ന​ഗരിയിൽ സമസ്‌തയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തോട് അനുബന്ധമായി നടന്ന സാംസ്‌കാരിക സമ്മേളനം രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ഒത്തു കൂടലായി. ന​ഗരിയിൽ നടന്ന മഹളറത്തുൽ ബദരിയ ആത്‌മീയ സംഗമത്തിൽ സയ്യിദ് ഖലീൽ ബുഖാരി പ്രാർഥന നിർവഹിച്ചു. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി ഉൽബോധന പ്രഭാഷണം നടത്തി.

Samastha 100 Years _ Flag March
സമ്മേളനത്തോട് അനുബന്ധമായി നടന്ന ഫ്‌ളാഗ്‌ മാർച്ച്

കാസർഗോഡ് എംപി രാജ്‍മോഹൻ ഉണ്ണിത്താൻ ഉൽഘാടനം നിർവഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ബിഎസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎൽഎ, ശാനവാസ് പാദൂർ എന്നിവർ സംസാരിച്ചു. പള്ളങ്കോട് അബ്‌ദുൽ ഖാദിർ മദനി സ്വാ​ഗതം പറഞ്ഞു.

TECH READ| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE