പാ രഞ്‌ജിത്ത്-ആര്യ ചിത്രം ‘സര്‍പാട്ട പരമ്പരൈ’ ട്രെയ്‌ലറിന് മികച്ച വരവേൽപ്പ്

By Staff Reporter, Malabar News
sarpatta parambarai-trailer
Ajwa Travels

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്‌ജിത്ത് സംവിധാനം ചെയ്‌ത ചിത്രം ‘സര്‍പാട്ട പരമ്പരൈ’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സംവിധായകൻ പാ രഞ്‌ജിത്തിനും ആര്യയ്‌ക്കും പുറമെ തമിഴ് സൂപ്പർ താരം സൂര്യയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 6 ലക്ഷത്തിലേറെ പേരാണ് ട്രെയ്‌ലർ യൂട്യൂബിൽ കണ്ടത്.

ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്‌സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കൂടാതെ പശുപതി, കലയ്യരസന്‍ എന്നിവരും അണിനിരക്കുന്നു.

കെ 9 സ്‌റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മുരളി ജിയാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് ഈണം പകരുന്നത്.

അതേസമയം സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ‘അരണ്‍മനൈ 3’ ആണ് ആര്യയുടെ ചിത്രീകരണം ആരംഭിച്ച പുതിയ ചിത്രം. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘എനിമി’യിലും ആര്യ മുഖ്യവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Most Read: ഇറക്കുമതി കാറിന്റെ നികുതി; നടന്‍ വിജയ്‌ക്ക് ഒരുലക്ഷം രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE