അമ്പരപ്പിച്ച് സൗബിൻ; ‘ജിന്ന്’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു

By Film Desk, Malabar News
Ajwa Travels

സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ‘ജിന്നിന്റെ’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്‌ലറിൽ സൗബിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 5 ലക്ഷത്തിലേറെ ആളുകളാണ് യൂട്യൂബിൽ ട്രെയ്‌ലർ കണ്ടത്.

‘കലി’ എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ എഴുതുന്ന സിനിമയാണ് ‘ജിന്ന്’. ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ ആർട്ട് ഗോകുൽദാസ്, അഖിൽകാജ് എന്നിവരും എഡിറ്റിങ് ദീപു ജോസഫും നിർവഹിക്കുന്നു.

സുധീർ വികെ, മനു വലിയവീട്ടിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ശാന്തി ബാലചന്ദ്രൻ ആണ്. ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം.

Most Read: വിദേശ നിർമിത വസ്‌തുക്കൾ വേണ്ട; സ്വാശ്രയ ഇന്ത്യയാണ് ലക്ഷ്യമെന്ന് മോദി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE