വിദേശ നിർമിത വസ്‌തുക്കൾ വേണ്ട; സ്വാശ്രയ ഇന്ത്യയാണ് ലക്ഷ്യമെന്ന് മോദി

By Staff Reporter, Malabar News
pm-narendra modi
Ajwa Travels

ന്യൂഡെൽഹി: വിദേശ വസ്‌തുക്കളുടെ ഉപയോഗം കുറക്കണമെന്ന് പൗരൻരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉൽഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉൽപന്നങ്ങളെ പിന്തുണയ്‌ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി ഉൽഘാടനം നിർവഹിച്ചത്. നൂതന സാങ്കേതിക വിദ്യയെ രാജ്യം പരമാവധി പ്രോൽസാഹിപ്പിക്കുന്നുണ്ട് ഒപ്പം വ്യവസായത്തെയും. ഇന്ന് ഓരോ ദിവസവും ഡസൻ കണക്കിന് സ്‌റ്റാർട്ടപ്പുകളാണ് രജിസ്‌റ്റർ ചെയ്യുന്നത്. സ്വാശ്രയ ഇന്ത്യയിലേക്കുള്ള പാതയിലാണ് നമ്മൾ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവൺമെന്റ് ഇ-മാർക്കറ്റിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

40 ലക്ഷത്തിലധികം വിൽപനക്കാർ തങ്ങളുടെ ഉൽപന്നങ്ങൾ ഗവൺമെന്റ് ഇ-മാർക്കറ്റിലൂടെ വിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള ഉൽപാദകർക്ക് വരെ അവരുടെ ഉൽപന്നങ്ങൾ സർക്കാരിന് നേരിട്ട് വിൽക്കാൻ കഴിയും എന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കെഎം ഷാജിക്ക് ആശ്വാസം; ഇഡി നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE