മുല്ലപ്പെരിയാർ അണക്കെട്ട്; തമിഴ്‌നാടിന് മുന്നറിയിപ്പ്, വിവരങ്ങൾ കൈമാറണം

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രാധാന്യമർഹിക്കുന്നു. ജലനിരപ്പ് അടക്കമുള്ള വിവരങ്ങൾ തമിഴ്‌നാട് സർക്കാർ മേൽനോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്‌ചക്കകം വിവരങ്ങൾ കൈമാറണമെന്നും ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

വിവരങ്ങൾ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്‌തമാക്കി. റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നീ കാര്യങ്ങളിൽ നാലാഴ്‌ചക്കകം മേൽനോട്ട സമിതി തീരുമാനമെടുക്കണമെന്നും നിർദേശമുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട് കോടതിക്ക് സമർപ്പിക്കാനും മേൽനോട്ട സമിതിയോട് നിർദേശിച്ചു. ഏപ്രിൽ 22ന് കേസ് വീണ്ടും പരിഗണിക്കും.

Read also: സ്‌ഥാനാർഥി പട്ടിക പ്രയാസമുണ്ടാക്കി; മുണ്ഡനം ചെയ്യാൻ തലമുടി പോലുമില്ല; കെസി അബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE