ഡെൽഹിയിൽ സ്‌കൂളുകള്‍ തുറന്നു; കോവിഡ് നിർദേശങ്ങൾ പാലിക്കണം

By Syndicated , Malabar News
school_malabar news
Representational image
Ajwa Travels

ന്യൂഡെല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം ഡെല്‍ഹിയിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ 10, 12 ക്ളാസുകളിലെ കുട്ടികള്‍ക്കാണ് പഠനം പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് .

മാസ്‌ക് ധരിച്ച് മാത്രമായിരിക്കും പ്രവേശനം. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് ഉണ്ടാകും. സാമൂഹിക അകലം പാലിച്ചാകും കുട്ടികളുടെ ഇരിപ്പിടം ക്രമീകരിക്കുന്നത്. രക്ഷകര്‍ത്താക്കളുടെ സമ്മത പത്രവുമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. വാക്‌സിന്‍ പുറത്തിറക്കിയ ശേഷം മാത്രമേ സ്‌കൂളുകള്‍ തുറക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ മുമ്പ് പറഞ്ഞിരുന്നു. ഡെല്‍ഹിയെ കൂടാതെ രാജസ്‌ഥാനിലും ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നുണ്ട്.

Read also: രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കി; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE