കേരളത്തിൽ രണ്ടാം വന്ദേ ഭാരത് ട്രെയിൻ; ദക്ഷിണ റെയിൽവേക്ക് കൈമാറി

By Trainee Reporter, Malabar News
Vande Bharat
Ajwa Travels

പാലക്കാട്: രണ്ടാം വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. കഴിഞ്ഞ ദിവസം രാത്രി 8.45നാണ് ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് പുറത്തെത്തിച്ചത്. പാലക്കാട് ഡിവിഷനിൽ നിന്നെത്തിയ എഞ്ചിനിയർക്കാണ് ട്രെയിൻ കൈമാറിയത്. ട്രെയിൻ നാളെ മംഗലാപുരത്ത് എത്തിയേക്കും. മംഗലാപുരം- എറണാകുളം റൂട്ടിൽ സർവീസിന് തയ്യാറെടുക്കാൻ പാലക്കാട് ഡിവിഷന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

മംഗലാപുരം-കോട്ടയം, മംഗലാപുരം-കോയമ്പത്തൂർ, മംഗളൂരു- തിരുവനന്തപുരം, മംഗളൂരു-ഗോവ റൂട്ടുകളും പരിഗണനയിലുണ്ട്. വിഷയത്തിൽ റെയിൽവേ ബോർഡ് തീരുമാനം ഒരാഴ്‌ചക്കുള്ളിൽ ഉണ്ടാകും. നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകൾക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതിൽ നിന്നും 25 മാറ്റങ്ങൾ പുതിയ ട്രെയിനിൽ ഉണ്ട്.

Most Read| ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യം; ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE