കെടി ജലീലിനെതിരെ രഹസ്യമൊഴി; ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

By Trainee Reporter, Malabar News
swapna-suresh-ED
Ajwa Travels

കൊച്ചി: രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെടി ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്. കെടി ജലീലിനെതിരെ രഹസ്യമൊഴിയിൽ പറഞ്ഞത് ഉടൻ പുറത്ത് പറയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.

ഗൂഢാലോചന നടത്തുന്നത് സർക്കാരാണ്. ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ല. യഥാർഥ ഗൂഢാലോചന നടത്തിയത് കെടി ജലീലാണ്. രഹസ്യമൊഴിയിൽ കെടി ജലീലിനെതിരെ പറഞ്ഞ കാര്യങ്ങൾ രണ്ട് ദിവസത്തിനകം വെളിപ്പെടുത്തുമെന്നും കെടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സ്വപ്‌ന പറഞ്ഞു.

ജലീൽ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെ എന്നും സ്വപ്‌ന സുരേഷ് വെല്ലുവിളിച്ചു. തന്നെ പോലീസ് പിന്തുടരേണ്ട കാര്യമില്ല. അവരെ പിൻവലിക്കണം. തന്റെ സുരക്ഷ താൻ ഏർപ്പാടാക്കിയിട്ടുണ്ട്. പോലീസ് സംരക്ഷണം വേണ്ടെന്നും, ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും സ്വപ്‌ന സ്വപ്‌ന ചോദിച്ചു. അതേസമയം, രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്‌ണരാജ്‌ പറഞ്ഞു.

Most Read: സംസ്‌ഥാനത്ത്‌ മഴ കനക്കുന്നു; പത്ത് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE