മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. ആഗോള വിപണിയിലെ ദുര്‍ബലാവസ്ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. നിഫ്റ്റി 16,000ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലാവാരത്തില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏപ്രിലിലെ വിലക്കയറ്റ സൂചിക 8.3 ശതമാനമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 589 പോയിന്റ് നഷ്ടത്തില്‍ 53,499ലും നിഫ്റ്റി 169 പോയന്റ് താഴ്ന്ന് 15,997ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏപ്രില്‍ മാസത്തെ രാജ്യത്തെ ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് വെള്ളിയാഴ്ച പുറത്തുവിടും.
സെന്‍സെക്സ് 30 സൂചികയിലെ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ആന്റ്ടി, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 1.6 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Read Also: അസാനി; കേരളത്തിലും മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്