കോവിഡ് രൂക്ഷം; ബംഗ്‌ളാദേശില്‍ ഏഴു ദിവസം ലോക്ക്ഡൗണ്‍

By Staff Reporter, Malabar News
lockdown_bangladesh
Representational Image
Ajwa Travels

ധാക്ക: ബംഗ്‌ളാദേശില്‍ ഏഴ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 5 മുതല്‍ 12 വരെയാണ് ലോക്ക്ഡൗണ്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,830 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. 9,155 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്.

ലോക്ക്ഡൗണ്‍ പശ്‌ചാത്തലത്തില്‍ അവശ്യ കേന്ദ്രങ്ങള്‍ ഒഴിച്ച് രാജ്യം പൂര്‍ണമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മില്ലുകളും ഫാക്‌ടറികളും അടച്ചിടില്ല. അവധി ദിനങ്ങളില്‍ വീടുകളിലേക്ക് തൊഴിലാളികള്‍ കൂട്ടമായി മടങ്ങുന്നത് രോഗവ്യാപനം രൂക്ഷമാക്കുമെന്ന് വിലയിരുത്തിയാണ് വ്യവസായ കേന്ദ്രങ്ങളെ ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Read Also: പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം കത്‌വാ കേസ് അഭിഭാഷകയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE