മലപ്പുറത്ത് ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം; സ്രവം പരിശോധനക്ക് അയച്ചു

By Trainee Reporter, Malabar News
shigella
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ പുത്തനത്താണിയിൽ ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം. മലപ്പുറം പുത്തനത്താണിയിലെ ഏഴ് വയസുകാരനെ വയറിളക്കത്തെ തുടർന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്നലെ ആശുപത്രിയിൽ വെച്ച് കുട്ടി മരിച്ചു.

കുട്ടിയിൽ ഷിഗല്ലയുടെ എല്ലാം ലക്ഷണങ്ങളും കണ്ടതായാണ് ഡോക്‌ടർമാർ പറയുന്നത്. ഇതേ തുടർന്ന് ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്‌തമാക്കിയിട്ടുണ്ട്. കുട്ടിയിൽ നിന്നും സ്രവങ്ങൾ ശേഖരിച്ച് സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്‌ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും, ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

Most Read: ദീപുവിന്റെ കൊലപാതകം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം-പ്രാഥമിക റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE