ഇതര സംസ്‌ഥാനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ഇടുക്കിയിൽ 2 പേർ കസ്‌റ്റഡിയിൽ

By Team Member, Malabar News
Sexual Assault Against 15 Years Old Girl In Idukki
Ajwa Travels

ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ 15 വയസുകാരിയായ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു.

തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്. സുഹൃത്തിനെ മ‍‍ര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയും ചെയ്‌തു. പരാതിയുടെ അടിസ്‌ഥാനത്തിൽ ഇന്നലെ തന്നെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഇന്നലെ തന്നെ പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയും ചെയ്‌തു.

കേസിൽ ഇതുവരെ 2 പേരെ കസ്‌റ്റഡിയിൽ എടുത്തതായാണ് പ്രാഥമിക വിവരം. ഇവരെ നിലവിൽ ചോദ്യം ചെയ്‌തു വരികയാണ്. കൂടാതെ പ്രതികളിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണെന്നാണ് വിവരം.

Read also: കണ്ണൂരിലെ കുടിവെള്ള സ്രോതസുകളിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE