പാലക്കാട് വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം

By Trainee Reporter, Malabar News
SFI-ABVP
Ajwa Travels

പാലക്കാട്: ഗവ.വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം. സംഘർഷത്തിൽ അഞ്ച് എസ്എഫ്ഐക്കാർക്കും മൂന്ന് എബിവിപിക്കാർക്കും രണ്ട് കെഎസ്‌യുക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലർച്ചെ ഹോസ്‌റ്റലിലാണ് സംഘർഷം ഉണ്ടായത്. എബിവിപി കോളേജിൽ തോരണം കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തോരണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ചോദ്യം ചെയ്യാനെത്തിയപ്പോൾ ഇരു വിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളജിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

യുവമോർച്ചാ പ്രവർത്തകർ ഹോസ്‌റ്റലിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ പറയുന്നത്. എന്നാൽ, സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിതോരണം അഴിക്കാൻ എത്തിയവരെ എസ്എഫ്‌ഐക്കാർ ആക്രമിച്ചുവെന്നാണ് എബിവിപിയുടെ വാദം.

Most Read: നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി; ബാങ്ക് ജീവനക്കാരിയുടെ തട്ടിപ്പ് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE