കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവീര്യം തകര്‍ക്കരുത്; നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

By Staff Reporter, Malabar News
Shafi parambil_malabar news
ഷാഫി പറമ്പിൽ
Ajwa Travels

പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവീര്യം നേതാക്കള്‍ തകര്‍ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ. സുധാകരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് എംഎല്‍എയുടെ രൂക്ഷ വിമര്‍ശനം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിനകത്ത് തന്നെ ആരോപണങ്ങളും മറ്റും ഉണ്ടായ സാഹചര്യത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രതികരണം. പ്രവര്‍ത്തകരുടെ ആത്‌മവീര്യം തകര്‍ക്കുന്ന സമീപനം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് പാലക്കാട് വെച്ച് എംഎല്‍എ പറഞ്ഞു.

ഒരു മണിക്കൂറില്‍ മൂന്ന് അഭിപ്രായം പാടില്ല. കൂടാതെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും പരസ്‌പരം വിമര്‍ശിക്കുകയല്ല വേണ്ടെന്നും ഷാഫി വ്യക്‌തമാക്കി. മാത്രവുമല്ല ഇപ്പോള്‍ ഉണ്ടായ തോല്‍വി കൊണ്ടൊന്നും യുഡിഎഫ് ഒലിച്ചു പോകില്ലെന്നും അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Malabar News: ആര്‍മി റിക്രൂട്ട്മെന്റ് ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ് കോഴിക്കോട് സ്വദേശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE