ഷെയ്ന്‍ വോണ്‍ വീണ്ടും റോയല്‍സില്‍

By Trainee Reporter, Malabar News
SHANE WARNE_Malabar News
Shane Warne
Ajwa Travels

ദുബായ്: ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തിരിച്ചെത്തും. രാജസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പിറന്നാള്‍ ദിവസത്തിലാണ് ഈ വിവരം രാജസ്ഥാന്‍ ടീം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായും ഉപദേഷ്‌ടാ‌വുമായാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്‌പിന്നർ റോയല്‍സില്‍ തിരിച്ചെത്തുന്നത്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഷെയ്ന്‍ വോണ്‍ ടീമിന്റെ അംബാസഡറാകുന്നത്.

ഐപില്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി വോണ്‍ ടീമിനോടൊപ്പം ചേരുമെന്നാണ് സൂചന. ഉപദേഷ്‌ടാവായി ചുമതലയേല്‍ക്കുന്ന താരം, ഹെഡ് കോച്ച് ആന്‍ഡ്രു മക്‌ഡൊണാള്‍ഡിനൊപ്പമാകും പ്രവര്‍ത്തിക്കുക. 2003 മുതല്‍ 2007 വരെ വിക്‌ടോറിയ ടീമിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

Read also: ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ താരം കൊല്‍ക്കത്തക്കായി പന്തെറിയും

രാജസ്ഥാന്‍ റോയല്‍സ് പ്രഥമ ഐപില്‍ കിരീടം നേടിയപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 8 വരെ യുഎഇയില്‍ വെച്ചാണ് ഈ വര്‍ഷത്തെ ഐപില്‍ മത്സരങ്ങള്‍ അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE