ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ താരം കൊല്‍ക്കത്തക്കായി പന്തെറിയും

By Staff Reporter, Malabar News
sports image_malabar news
Ali Khan
Ajwa Travels

ദുബായ്: ഐപിഎല്ലിലെ ആദ്യ അമേരിക്കന്‍ ക്രിക്കറ്റ് താരമായ അലി ഖാന്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരമായിട്ടാണ് ഈ 29കാരന്‍ ടീമിലെത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഗേര്‍ണി പിന്മാറിയതാണ് അലിക്ക് ഐപിഎല്ലിലേക്ക് വഴി തുറന്നത്. സീസണ്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു അലി.

പാകിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയില്‍ ജനിച്ച അലി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി എട്ട് വിക്കറ്റുകളാണ് താരം ഇതുവരെയായി നേടിയത്. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരമായ അലി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ മുതല്‍ക്കൂട്ട് ആകുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

അലി ഖാനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞ സീസണിലും കൊല്‍ക്കത്ത പദ്ധതികള്‍ ഇട്ടിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അത് നടന്നില്ല. അതേ സമയം ടീമിലെത്തി എങ്കിലും അലി ഖാന് ഇക്കുറി ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുകുമോ എന്ന് കണ്ടറിയേണ്ടത് തന്നെയാണ്.

IPL News: ഒഗ്‌ബെചെക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് അടുത്ത നഷ്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE