ഫുട്ബോളിലെ മിശിഹാ ആയ മെസ്സിയെ ബാഴ്സക്ക് നഷ്ടമായില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ മെസ്സിയെ നഷ്ടമായിരിക്കുകയാണ്. ഒഗ്ബെചെക്ക് പിന്നാലെ സ്ട്രൈക്കര്‍ മെസ്സി ബൗളി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് വിട്ടതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. താരത്തെ ക്ലബില്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു എങ്കിലും ചൈനയില്‍ ഒരു ക്ലബുമായി കരാര്‍ ധാരണയില്‍ എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ചൈനീസ് സെക്കന്‍ഡ് ഡിവിഷന് ക്ലബായ ഹിലൊങ്ജിയാങ് ലാവ സ്പ്രിങ് എഫ് സിയാണ് മെസ്സിയെ സ്വന്തമാക്കിയത്. ഒരു വര്‍ഷത്തെ കരാറിലാണ് താരം ചൈനയില്‍ എത്തിയിരിക്കുന്നത്.
Also Read: പ്രഭ്സുഖാന്‍ സിംഗ് ഗില്‍ ബ്ലാസ്റ്റേഴ്സ് തട്ടകത്തില്‍
2013ല്‍ എഫ്എപി യാഉണ്ടേയിലാണ് മെസ്സി തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോന്‍ യാഉണ്ടേ, എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. 2013, 2017, 2018 വര്‍ഷങ്ങളില്‍ കാമറൂണ്‍ ദേശീയ ടീമിലും അംഗമായിരുന്നു.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം ആയിരുന്നു മെസ്സി ബൗളി ബ്ലാസ്റ്റേഴ്സില്‍ കാഴ്ചവെച്ചത്. ഒഗ്ബെചെക്ക് ഒപ്പം അറ്റാക്കില്‍ ഇറങ്ങിയ മെസ്സി ബൗളി ഗംഭീര പ്രകടനവുമായി കായിക പ്രേമികളുടെ മനം കവര്‍ന്നു. എട്ടു ഗോളുകളും ഒരു അസിറ്റുമാണ് സീസണില്‍ മെസ്സി ബ്ലാസ്റ്റേഴ്സിനായി സംഭാവന ചെയ്തത്. മെസ്സിയുടെ അഭാവം ടീമിന് കനത്ത നഷ്ടം തന്നെയാണ്.