ഐഎസ്എല്‍; പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തില്‍; ആവേശം വാനോളം

By Staff Reporter, Malabar News
sports image_malabar news
Prabhsukhan Singh Gill
Ajwa Travels

കൊച്ചി: ഭാവി വാഗ്ദാനമായ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്ലിനെ സ്വന്തം തട്ടകത്തിലേക്കെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഏഴാം സീസണില്‍ പ്രഭ്സുഖാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമാകും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

2019 ലെ ഹീറോ സൂപ്പര്‍ കപ്പ് യോഗ്യതാ മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ഈ യുവ ഷോട്ട്-സ്റ്റോപ്പര്‍ കെ ബി എഫ് സി ടാലന്റ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ബംഗളൂരു എഫ് സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയ ഗില്‍ മികച്ച പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള പ്രലോഭനമാണ് തന്നെ ടീമിലേക്കെത്തിച്ചതെന്ന് അഭിപ്രായപ്പെട്ടു.

Related News: രോഹിത് കുമാര്‍; ബ്ലാസ്റ്റേഴ്സിന് ഒരു വെടിക്കെട്ട് താരം കൂടി

പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച 19 കാരനായ ഗില്‍, തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത് 2014 ല്‍ ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാദമിയില്‍ നിന്നാണ്. 2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വര്‍ഷം പരിശീലനവും നേടിയിരുന്നു. അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗില്‍ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങളിലാണ് ക്ലബ്ബിനായി കളിച്ചത്.

ടീമിന് തന്നെ ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പോരാട്ടം നടത്തികൊണ്ട് തന്നാല്‍ കഴിയുന്നത് നല്‍കുമെന്ന് പ്രഭ്‌സുഖാന്‍ ഗില്‍ പറഞ്ഞു. ഈ പ്രായത്തില്‍ തന്നെ വളരെ പക്വതയുള്ളവനും ആത്മവിശ്വാസമുള്ളവനുമായ ഗോള്‍കീപ്പറാണ് പ്രഭ്സുഖാനെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അസിസ്റ്റന്റ് കോച്ച് ഇഷഫാക്ക് അഹമ്മദ് അഭിപ്രായപ്പെട്ടു. കൈ കൊണ്ടും കാല് കൊണ്ടും ഒരേപോലെ ശ്രമങ്ങള്‍ നടത്താന്‍ സാധിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ വരവ് യുവ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെയും അവരുടെ വളര്‍ച്ചയിലുള്ള നമ്മുടെ ശ്രദ്ധയെയും ശക്തിപ്പെടുത്തുന്നതായും ഇഷഫാക്ക് അഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE