രോഹിത് കുമാര്‍; ബ്ലാസ്റ്റേഴ്സിന് ഒരു വെടിക്കെട്ട് താരം കൂടി

By Desk Reporter, Malabar News
Rohit Kumar Football Player_Malabar News
Rohit Kumar
Ajwa Travels

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലേക്ക് മറ്റൊരു ഇന്ത്യന്‍ യുവതാരം കൂടി. ഹൈദരാബാദ് എഫ്‌സിയില്‍ നിന്നും ഡല്‍ഹി സ്വദേശിയായ രോഹിത് കുമാറിനെയാണ് മാനേജ്‌മെന്റ് പുതുതായി ടീമിലെത്തിച്ചത്. എല്ലാ ബുധനാഴ്ചകളിലും പുതിയ പ്രഖ്യാപങ്ങളുമായി ആരാധകര്‍ക്ക് മുന്‍പിലെത്തുന്ന ക്ലബ് ഇന്നും പതിവ് തെറ്റിച്ചില്ല. 23 കാരനായ രോഹിത് കൂടി എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ഇക്കുറി ഇന്ത്യന്‍ യുവതാരങ്ങളെ കൊണ്ട് നിറയും എന്ന് ഉറപ്പായി കഴിഞ്ഞു.

സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി താരമായിരുന്ന രോഹിത് ബൈച്ചുങ് ബൂട്ടിയ അക്കാദമിയില്‍ നിന്നാണ് കരിയര്‍ ആരംഭിക്കുന്നത് . പിന്നീട് ഡിഎസ് കെ ശിവജിയന്‍സിലെത്തി. 2013ല്‍ ഡല്‍ഹി ടീമില്‍ സ്ഥാനം കിട്ടിയ രോഹിത് ആ വര്‍ഷം നടന്ന ബിസി റോയ് ട്രോഫിയില്‍ ടീമിനെ നയിക്കുകയും ചെയ്തു. 2015 ഇന്ത്യന്‍ U-19 ടീമില്‍ സ്ഥാനം നേടിയ ഇദ്ദേഹം തൊട്ടടുത്ത വര്‍ഷം തന്നെ ഡ്യൂറന്റ് കപ്പ് അടക്കമുള്ള വലിയ ടൂര്‍ണമെന്റുകളിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു. പിന്നീട് പൂനെ സിറ്റിയിലൂടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ സീസണിലാണ് താരം ഹൈദരാബാദ് എഫ്‌സിയിലെത്തിയത്. പോയിന്റ് ടേബിളില്‍ അവസാനമാണ് ടീം ഫിനിഷ് ചെയ്തതെങ്കിലും രോഹിത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി തുറന്നത്.

‘ഞാന്‍ എല്ലായ്‌പ്പോഴും കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബെന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. ക്ലബ്ബിന്റെ കാഴ്ചപ്പാടിന് സംഭാവന നല്‍കുന്നതിന് എന്റെ പരിശീലകര്‍, ടീം അംഗങ്ങള്‍, മാനേജുമെന്റ്, പ്രത്യേകിച്ചും ആരാധകര്‍ എന്നിവരുടെ സഹായത്തോടെ ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയില്‍ എന്നെത്തന്നെ മെച്ചപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ പുതിയ സ്‌ക്വാഡിന്റെ പിന്തുണയോടെ, സമീപഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ട്രോഫികള്‍ ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ഈ ക്ലബ് അതിന് അര്‍ഹമാണ് ‘ രോഹിത് കുമാര്‍ പറയുന്നു.

സഹല്‍,രാഹുല്‍, റിഥ്വിക് ദാസ്, പ്രശാന്ത് ഗീവ്‌സണ്‍ സിംഗ് തുടങ്ങി ഒട്ടേറെ യുവതാരങ്ങളാണ് സീസണില്‍ ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്ക് കരുത്തുപകരാനുള്ളത്. വിദേശ താരങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഒഗ്ബചെ അടക്കമുള്ള താരങ്ങളെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഇതുവരെയും ഒരു വിവരങ്ങളും മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE