എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു

By News Desk, Malabar News
Representational image
Ajwa Travels

എറണാകുളം: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ ഒൻപത് വയസുകാരനാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് ഈ മാസം 14നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പം നടത്തിയ യാത്രക്കിടെ പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നായിരിക്കാം കുട്ടിക്ക് രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്.

പ്രദേശത്ത് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്‌തമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി ശേഖരിക്കുകയും സൂപ്പർ ക്ളോറിനേഷൻ നടത്തുകയും ചെയ്‌തിട്ടുണ്ട്.

നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. ഈ വർഷം എറണാകുളത്ത് 6 ഷിഗെല്ല കേസുകളാണ് റിപ്പോർട് ചെയ്‌തത്‌.

Also Read: കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക്; വിവാഹത്തിന് ഇനി അഞ്ച് പേർ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE