കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക്; വിവാഹത്തിന് ഇനി അഞ്ച് പേർ മാത്രം

By News Desk, Malabar News
covid India
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് അതിതീവ്രമായ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിവാഹ ചടങ്ങുകളിൽ ഇനി മുതൽ അഞ്ച് പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനം.

ഹോട്ടലുകളിൽ വൈകിട്ട് ഏഴ് മണി വരെ ഭക്ഷണം വിളമ്പാം. പാർസൽ സർവീസ് ഒൻപത് മണിയോടെ അവസാനിപ്പിക്കണം. പലചരക്ക്, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ തുടങ്ങി അവശ്യ സർവീസുകൾ അല്ലാത്ത എല്ലാ വ്യാപാര സ്‌ഥാപനങ്ങളും രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ അതിതീവ്ര കോവിഡ് വ്യാപനം റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ലാ കളക്‌ടർ തീരുമാനിച്ചത്. ഇന്നലെയും ഇന്നുമായി നടത്തിയ കോവിഡ് പരിശോധനകളിൽ ജില്ലയിലെ 12 പഞ്ചായത്തുകളിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് 25 ശതമാനത്തിനും മുകളിലാണ്.

ചേമഞ്ചേരി പഞ്ചായത്തിൽ 54 ശതമാനം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയത്. ഇവിടെ 97 പേരെ ടെസ്‌റ്റ് ചെയ്‌തതിൽ 52 പേർക്ക് കോവിഡാണ്. മൂടാടി പഞ്ചായത്തിൽ 45 ശതമാനമാണ് ടിപിആർ. ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിൽ 30 ശതമാനത്തിന് മുകളിലാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

Also Read: കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ‘സ്‌നേഹയാത്ര’ ഒരുക്കി ഡിവൈഎഫ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE