തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ ബോട്ടിൽ കപ്പലിടിച്ചു. അപകടത്തിൽ ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് എഴുപത് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. ഇടിച്ച കപ്പൽ ഏതെന്ന് വ്യക്തമല്ല.
ചൊവാഴ്ച രാവിലെയാണ് അപകടം നടന്നത്. ‘അൽഭുത മന്ത്രി’യെന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഷാഹുല്‍ ഹമീദ് ഉള്‍പ്പടെ മൂന്നുപേരാണ് അപകട സമയം ബോട്ടിൽ ഉണ്ടായിരുന്നത്. ബാക്കിയുളളവര്‍ രക്ഷപ്പെട്ട് കരയിലെത്തി വിവരം അറിയിച്ചതോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്.
ബോട്ടിന്റെ സൈഡില്‍ ഇരിക്കുക ആയിരുന്ന ഷാഹുല്‍ ഹമീദ് കപ്പല്‍ ഇടിച്ചതോടെ കടലില്‍ വീഴുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
അപകടത്തിൽ ബോട്ടിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ല. അതേസമയം ബോട്ടില്‍ ഇടിച്ചത് ഏത് കപ്പലാണെന്ന് കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
Read Also: പിന്‍വാതില്‍ നിയമനങ്ങള്‍; സംസ്ഥാന വ്യാപക പ്രതിഷേധങ്ങളില്‍ സംഘര്‍ഷം