‘സമ്മര്‍ ഇന്‍ ബത്ലഹേം‘ എന്ന ചിത്രത്തിന് ശേഷം സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ‘കൊത്ത്‘ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആസിഫ് അലിയാണ്.
‘സമ്മര്‍ ഇന്‍ ബത്ലഹേ’മില്‍ തിരക്കഥാകൃത്ത് ആയിരുന്നെങ്കില്‍ ‘കൊത്തി’ല്‍ നിര്‍മാതാവിന്റെ വേഷമാണ് രഞ്ജിത് അണിയുന്നത്. സിബി മലയില്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനുംചേര്ന്നാണ് നിര്‍മ്മിക്കുന്നത്.
ഹേമന്ദ് കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് കൈലാസ് മേനോനാണ്. അഗ്നിവേശ് രഞ്ജിത്താണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കൂടാതെ ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈന്‍ കൈകാര്യം ചെയ്യുന്നത്.
Read Also: കോസ്റ്റയെ വരവേറ്റ് ബ്ളാസ്റ്റേഴ്സ്