ഇന്ത്യയിൽ നിന്നുള്ളവർക്ക് സിംഗപ്പൂരും പ്രവേശന വിലക്ക്

By Desk Reporter, Malabar News
Airplane
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സിംഗപ്പൂർ പൗരൻമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്. ദീർഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും.

ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്‌ച മുതൽ 10 ദിവസത്തേക്കാണ് യാത്രാനിരോധനം. സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്‌ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച അറിയിപ്പ് വിമാന കമ്പനികൾക്ക് ലഭിച്ചുവെന്നാണ് സൂചനകൾ.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയെ യുകെ സർക്കാർ റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ മാസം 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Also Read:  ജീവൻ നൽകാൻ ചുമതലപ്പെട്ടവർ ഓക്‌സിജൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്‌ഥയിൽ; വിങ്ങിപ്പൊട്ടി ഡോക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE