‘ലാൽ ജോസി’ലൂടെ സിദ് ശ്രീറാം വീണ്ടും മലയാളത്തിൽ; ഗാനം റിലീസിനൊരുങ്ങി

By PR Sumeran, Special Correspondent
  • Follow author on
Sid sriram
Ajwa Travels

ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന മലയാളികളുടെ പ്രിയ യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. മെലഡികള്‍ പാടി തിളങ്ങിയ ശ്രീറാം ഇക്കുറി അടിച്ചുപൊളി പാട്ടുമായാണ് ഗാനാസ്വാദകർക്ക് മുന്നിലെത്തുന്നത്.

666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്‌ത ‘ലാല്‍ ജോസ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും മലയാളത്തിൽ എത്തുന്നത്. ജോ പോള്‍ രചിച്ച് ബിനേഷ് മണി സംഗീതം നല്‍കിയ ‘സുന്ദരിപ്പെണ്ണേ…’ എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങാണ് സിദ് ഈ ചിത്രത്തിൽ പാടുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയിലെ ഗാനം ഉടന്‍ റിലീസ് ചെയ്യും.

‘ഇഷ്‌ക്’ എന്ന സിനിമയിലെ ‘പറയുവാൻ…’ എന്ന ഗാനത്തിലൂടെയാണ് സിദ് മലയാളത്തിൽ എത്തിയത്. തുടർന്ന് ഡിയർ കോമ്രേഡ്, ഗൗതമന്റെ രഥം, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെ ഇദ്ദേഹം മലയാളി ഗാനാസ്വാദകരുടെ മനം കവർന്നു. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലാല്‍ജോസിന്റെ പേര് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ എന്നത് ഈ സിനിമയുടെ പുതുമയാണ്.

ഒട്ടേറെ വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ചിത്രത്തിലെ നായകന്‍. കൂടാതെ പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ നായികയായും എത്തുന്നു.

കബീർ പുഴമ്പ്രം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും കബീർ തന്നെയാണ്. സിനിമയെയും സിനിമാ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതിനാൽ തന്നെയാണ് ചിത്രത്തിന് ലാൽജോസ് എന്ന പേര് നൽകിയിരിക്കുന്നതും.

സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ ഫാമിലി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, രാജേഷ് ശര്‍മ്മ, വികെ ബൈജു, ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദര്‍ശ് എന്നിവരും വേഷമിടുന്നു. നിര്‍മാണം- ഹസീബ് മേപ്പാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇഎ ഇസ്‌മയില്‍, പിആര്‍ഒ- പി ആര്‍ സുമേരന്‍.

Most Read : പലസ്‌തീൻ ഇസ്രയേൽ സമാധാനത്തിലേക്ക്; 244 ജീവനെടുത്ത ക്രൂരത അവസാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE