ചാലിയാർ പുഴയുടെ തീരത്ത് തലയോട്ടി; വിദഗ്‌ധ പരിശോധനക്ക് അയക്കാൻ തീരുമാനം

By Team Member, Malabar News
A skull and skeleton were found at the Vadakara
Rep. Image
Ajwa Travels

മലപ്പുറം : ജില്ലയിൽ ചാലിയാർ പുഴക്ക് സമീപത്തായി തലയോട്ടി കണ്ടെത്തി. ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. കനത്ത മഴയെ തുടർന്ന് ഇവിടങ്ങളിൽ പുഴയിലെ വെള്ളം കയറിയിരുന്നു. ഇപ്പോൾ വെള്ളം ഇറങ്ങിയതോടെയാണ് തീരത്ത് നിന്നും തലയോട്ടി കണ്ടെത്തിയത്. നിലവിൽ തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇത് വിദഗ്‌ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്നും എടവണ്ണ പോലീസ് വ്യക്‌തമാക്കി.

Read also : പെഗാസസ്; ഹിരോഷിമയിലെ അണുബോംബിന് സമമെന്ന് സഞ്‌ജയ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE