എംവി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബോർഡ്

By Syndicated , Malabar News
mv-jayarajan hospitalised
Ajwa Travels

കണ്ണൂർ: ‌സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് പ്രത്യേക മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ്‌ അറിയിച്ചു.

കോവിഡിനൊപ്പം ന്യുമോണിയയും രൂക്ഷമായിരുന്നു. ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്‌ധ സംഘം ഇന്നലെയാണ് കണ്ണൂരിൽ എത്തിയത്. ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. അനിൽ സത്യദാസ്, ഡോ. സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്‌.

പ്രമേഹവും ഉയർന്ന രക്‌ത സമ്മർദ്ദവും നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്‌. രക്‌തത്തിൽ ഓക്‌സിജന്റെ അളവ്‌ കുറഞ്ഞതിനാൽ സി-പാപ്പ്‌ വെന്റിലേറ്ററിന്റെ സഹായത്തോടെ അത്‌ സാധാരണ നിലയിലേക്ക്‌ ക്രമീകരിച്ചിട്ടുണ്ട്‌. എങ്കിലും ഗുരുതരവസ്‌ഥ കണക്കാക്കി ചികിൽസ തുടരുകയാണെന്ന് കണ്ണൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ വ്യക്‌തമാക്കി.

Read also: ‘പിവി അൻവർ എംഎൽയെ കാണാനില്ല’; പരാതിയുമായി യൂത്ത് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE