മലപ്പുറം: പിവി അൻവർ എംഎൽഎയെ ഒരു മാസമായി കാണാനില്ലെന്ന് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതിയുമായി നിലമ്പൂർ പൊലീസിനെ സമീപിച്ചത്. പൊലീസ് നേരിട്ട് പരാതി സ്വീകരിക്കാത്തതിനാൽ ഇമെയിലായാണ് നൽകിയത്. യൂത്ത് കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ പ്രസിഡണ്ട് മൂർഖൻ ഷംസുദ്ദീനാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Read also: എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല