തലസ്‌ഥാനത്ത് റിപ്പബ്ളിക് ദിന പരേഡ് ക്യാമ്പില്‍ കോവിഡ് വ്യാപനം; ആശങ്ക

By News Desk, Malabar News
Representational image
Ajwa Travels

ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് റിപ്പബ്ളിക് ദിന പരേഡ് ക്യാമ്പില്‍ കോവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍ ഒറ്റ ദിവസം മാത്രം കോവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധി സൈനികര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് പരേഡിന്റെ ഒരുക്കങ്ങളെ ആശങ്കയിലാക്കി.

റിപ്പബ്ളിക് ദിന പരേഡ്, ആര്‍മി ഡേ, ബീറ്റിങ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകള്‍ക്കായി ഒന്നര മാസത്തിലേറേയായി സൈനിക സംഘം ഡെല്‍ഹിയിലുണ്ട്. തലസ്‌ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് ഇവരുടെ കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡിപി ക്യാമ്പില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തിയത്.

പരിശോധനയില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിക്കുകയായിരുന്നു. രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയില്‍ നിരവധി സൈനികര്‍ ഉള്ളതിനാൽ
വ്യാപന തോത് കൂടാന്‍ സാധ്യതയുണ്ട്. സംഭവത്തോട് കരസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: യുപിയിലെ ഇഫ്‌കോ പ്‌ളാന്റില്‍ വാതക ചോര്‍ച്ച; 2 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE