ഖരമാലിന്യ സംസ്‌കരണം; അവാർഡ് തിളക്കത്തിൽ മീനങ്ങാടി പഞ്ചായത്ത്

By Trainee Reporter, Malabar News
waste
Representational Image
Ajwa Travels

വയനാട്: ഖരമാലിന്യ സംസ്‌കരണത്തിന് മീനങ്ങാടി പഞ്ചായത്തിന് നവകേരളം പുരസ്‌കാരം. സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങൾ ഒരുക്കിയതിനാണ് പഞ്ചായത്ത് പുരസ്‌കാരത്തിന് അർഹമായത്. ഹരിത മിഷനും ശുചിത്വ മിഷനും ചേർന്ന് നടത്തിയ പരിശോധനയിൽ 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്ന പഞ്ചായത്തുകളെയാണ് അവാർഡിന് പരിഗണിക്കുന്നത്.

മീനങ്ങാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതായി പരിശോധനാ സംഘം വിലയിരുത്തി. ദിവസേന 1,056 കിലോഗ്രാം അജൈവ മാലിന്യവും 18.09 ടൺ ജൈവ മാലിന്യവുമാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നത്. ഇത് തരംതിരിച്ച് വിപണനം നടത്തുകയാണ് രീതി. പ്ളാസ്‌റ്റിക് ഷ്രെഡിങ് യൂണിറ്റിൽ പൊടിക്കുന്ന മാലിന്യം പഞ്ചായത്തിന്റെ ടാറിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും മറ്റ് തദ്ദേശ സ്‌ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.

ഇതുവരെ ഈ ഇനത്തിൽ 5,01,106 രൂപ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ ഹരിത കർമ സേന വീടുകളിൽ കുമിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുകയും ക്ളീൻ കേരള മിഷന് കൈമാറുകയും ചെയ്‌തതടക്കം നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. ഇതിന്റെ ഒക്കെ ഫലമായാണ് പഞ്ചായത്തിനെ തേടി അവാർഡ് എത്തിയത്.

Read Also: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE