കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ വാർഡ് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിപ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നത്. നിലവിൽ ഇവിടെ കോവിഡ് രോഗികളാണുള്ളത്. ഇവരെ പിഎംഎസ്‌എസ്‌വൈ ബ്ളോക്കിലെ പുതിയ വാർഡുകളിലേക്ക് മറ്റും.

പിഎംഎസ്‌എസ്‌വൈ ബ്ളോക്കിലെ അഞ്ചാം നിലയിലാണ് കോവിഡ് രോഗികൾക്കായി വാർഡ് ഒരുക്കുന്നത്. നിലവിൽ ഗർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക നിരീക്ഷണ വാർഡ്, പ്രസവമുറി, ശസ്‌ത്രക്രിയ തിയേറ്റർ, ഐസിയു തുടങ്ങിയവ സജ്‌ജീകരിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്.

അതേസമയം, കോവിഡ് രോഗികളെ മാറ്റിയശേഷം വാർഡുകൾ അണുവിമുക്‌തമാക്കും. തുടർന്നായിരിക്കും നിപയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആക്കുന്ന സ്‌ത്രീകളെയും കുട്ടികളെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റുക. ഒരാഴ്‌ചക്കുള്ളിൽ വാർഡുകൾ അണുവിമുക്‌തമാക്കുന്ന പ്രവൃത്തികൾ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read Also: നിപ; വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരണം ഇന്ന് തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE