വീട്ടിൽ മരുമകന്റെ കഞ്ചാവ് കൃഷി; ബിജെപി നേതാവ് സ്‌ഥാനം രാജിവെച്ചു

By News Bureau, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടർന്ന് ബിജെപി ജില്ലാ നേതാവ് സ്‌ഥാനം രാജിവെച്ചു. പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡണ്ട് വിളപ്പിൽ സന്തോഷാണ് രാജിവെച്ചത്.

സന്തോഷിന്റെ വീട്ടിൽ നിന്ന് 17 കഞ്ചാവ് ചെടികളാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സന്തോഷിന്റെ മകളുടെ ഭർത്താവ് രഞ്‌ജിത്തിനെ വിളപ്പിൽശാല പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു.

അറസ്‌റ്റിന് പിന്നാലെ സന്തോഷ് ഫേസ്ബുക്കിലാണ് രാജിക്കാര്യം പങ്കുവെച്ചത്. ‘വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ലെന്നും അതിനാല്‍ എസ്‍സി മോർച്ച ജില്ലാ പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ചു’ എന്നായിരുന്നു സന്തോഷിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.

സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്‌ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിലെ പച്ചക്കറി കൃഷിക്കിടെ സന്തോഷ് കഞ്ചാവ് ചെടികളും വളർത്തുകയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

Most Read: ഗൂഢാലോചന കേസ്; സ്വപ്‍നക്ക് വീണ്ടും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE