ഗൂഢാലോചന കേസ്; സ്വപ്‍നക്ക് വീണ്ടും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

By News Desk, Malabar News
Malabarnews_swapna suresh

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്‌ച 11 മണിയോടെ പോലീസ് ക്‌ളബ്ബില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുന്‍ മന്ത്രി കെടി ജലീല്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിഎസ് സരിത്തിനെ ചോദ്യം ചെയ്‌തിരുന്നു.

സ്വർണക്കടത്ത് കേസിലും പ്രതി സ്വപ്‍ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂര്‍ ആണ് ഇഡി സ്വപ്‌നയെ ചോദ്യം ചെയ്‌തത്‌. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‍നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. ആരോപണങ്ങള്‍ സംബന്ധിച്ച് ചില തെളിവുകളും സ്വപ്‍ന അന്വേഷണസംഘത്തിന് നല്‍കിയെന്നാണ് സൂചന. സ്വപ്‍ന നല്‍കിയ മൊഴിയും കോടതിയില്‍ നിന്ന് ലഭിച്ച രഹസ്യ മൊഴിയും തമ്മില്‍ താരതമ്യം ചെയ്‌താവും അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍.

ഇന്നലെ ഏഴര മണിക്കൂറോളമാണ് സ്വപ്‍നയെ ചോദ്യം ചെയ്‌തത്‌. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‍നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. ഇഡിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും ഹാജരാകുമെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

Most Read: വാടകഗർഭം; സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE