ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പച്ചക്കൊടി; ‘സൂരറൈ പോട്ര്’ റിലീസ് ഡേറ്റ് ഉടന്‍

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരറൈ പോട്രി’ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അനുമതി. ഏപ്രില്‍ 30ന് ചിത്രത്തിന്റെ ഒടിടി റിലീസ് നടത്താനിരിക്കെ അനുമതികള്‍ ലഭിക്കാത്തതിനാല്‍ റിലീസ് നീട്ടിവെക്കുക ആയിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയും സൃഷ്‌ടിച്ചിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പച്ചക്കൊടി ലഭിച്ചതോടെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.

തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം സുധ കൊങ്ങരയാണ് സംവിധാനം ചെയ്യുന്നത്. വ്യോമയാന മേഖലയെ പശ്‌ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് സുരക്ഷയുമായി ബന്ധപ്പെട്ട്‌ നിരവധി നടപടിക്രമങ്ങളും അനുമതികളും ആവശ്യമായിരുന്നു.

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്നും ചിത്രത്തിന് വളരെ വേഗത്തില്‍ അനുമതി ലഭിച്ച വിവരം ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ്ശേഖര്‍ പാണ്ഡ്യ തന്നെയാണ് പുറത്തു വിട്ടത്. ഏറെ വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നേരത്തെ ഔദ്യോഗികമായി ചില അംഗീകാരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും സൂര്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇപ്പോള്‍ എയര്‍ഫോഴ്സിന്റെ അനുമതി ലഭിച്ചതോടെ ചിത്രം ഉടന്‍ കാണാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് സൂര്യ ആരാധകര്‍.

എയര്‍ ഡെക്കാന്‍ സ്‌ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രം ഒടിടി പ്‌ളാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാവും പുറത്തിറങ്ങുക. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Read Also: ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്; ആമസോണിന് നേട്ടം, റിലയന്‍സിന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE