‘നമ്മുടെ സിനിമക്ക് പേരിട്ടു’; പുതിയ ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ലാല്‍ജോസ്

By Staff Reporter, Malabar News
Soubin-Lal_Jose_malabar news
സൗബിന്‍, ലാല്‍ജോസ്
Ajwa Travels

തന്റെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ട സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ച് പ്രിയ സംവിധായകന്‍ ലാല്‍ജോസ്. സൗബിന്‍ നായകനായി എത്തുന്ന ചിത്രത്തിന് ‘മ്യാവു‘ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ലാല്‍ജോസ് ഇക്കാര്യം പുറത്തുവിട്ടത്.

ചിത്രം വെള്ളിത്തിരയില്‍ കാണാമെന്ന ആത്‌മവിശ്വാസവും സംവിധായകന്‍ തന്റെ പോസ്‌റ്റില്‍ പങ്കുവെച്ചു. ‘പുതുവര്‍ഷത്തില്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പറയട്ടെ, ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം’, ലാല്‍ജോസ് കുറിച്ചു.

പൂര്‍ണമായും ഗള്‍ഫിന്റെ പശ്‌ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. റാസല്‍ ഖൈമ കേന്ദ്രമാക്കിയാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ‘മ്യാവു’വിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ളേസ്, വിക്രമാദിത്യന്‍ എന്നീ ശ്രദ്ധേയമായ മൂന്നു വിജയ ചിത്രങ്ങള്‍ക്കു ശേഷമാണ് ഇരുവരും വീണ്ടുമൊരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read Also: ഓസീസിന് എതിരെ ഇന്ത്യക്ക് ദയനീയ തോൽവി; നാണക്കേടിന്റെ റെക്കോഡും സ്വന്തം

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയായ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗള്‍ഫിലെ നാടക, ഷോര്‍ട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കൊപ്പം ഒരു പൂച്ചയും ചിത്രത്തില്‍ ഉണ്ടെന്നതാണ് ഏറെ കൗതുകകരമായ മറ്റൊരു സവിശേഷത.

സുഹൈല്‍ കോയയും ജസ്‌റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ‘മ്യാവു’വിനായി സംഗീതമൊരുക്കുന്നത്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ’ ഇവരുടെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നവാഗതനായ അജ്മല്‍ സാബുവാണ്. കലാസംവിധാനം: അജയ് മങ്ങാട്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, കോസ്‌റ്റ്യൂം ഡിസൈന്‍: സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍: രഘുരാമവര്‍മ്മ, സ്‌റ്റില്‍സ്: ജയപ്രകാശ് പയ്യന്നൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍: വിനോദ് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്‌ജിത്ത് കരുണാകരന്‍.

Auto News: എല്ലാ കാറുകളിലും രണ്ട്‌ എയർബാഗ് നിർബന്ധമാക്കാൻ സർക്കാർ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE