ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി; ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടും

By Staff Reporter, Malabar News
malabarnews-kbfc-bfc
Ajwa Travels

ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബിയുടെ ആവേശം നിറച്ചുകൊണ്ട് കേരള ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ബെംഗളൂരുവിനെ നേരിടും. ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന മൽസരത്തിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. ബെംഗളൂരു എഫ്‌സി സീസണിൽ ഇതുവരെ ഒരു കളി പോലും തോറ്റിട്ടില്ല, പക്ഷേ മുൻ വർഷങ്ങളിലേത് പോലെ മികച്ച ഫോമിലല്ല ടീം കളിക്കുന്നത്.

ബ്ളാസ്‌റ്റേഴ്‌സ് ആദ്യ ജയം തേടിയാണ് കളത്തിൽ ഇറങ്ങുന്നത്. എടി‌കെ മോഹൻ ബഗാനോടും എഫ്‌സി ഗോവയോടും തോറ്റ ബ്ളാസ്‌റ്റേഴ്‌സിന് നോർത്ത് ഈസ്‌റ്റ്, ചെന്നൈയിൻ എഫ്‌സി എന്നിവരുമായുള്ള മൽസരങ്ങളിലെ സമനിലയിൽ നിന്ന് നേടിയ രണ്ട് പോയിന്റുകൾ മാത്രമാണ് സമ്പാദ്യം.

കാൾസ് ക്വാഡ്രാറ്റ് തന്റെ പതിവ് ശൈലിയായ 4-3-3ൽ തന്നെയാവും ടീമിനെ അണിനിരത്തുക. ജുവാനൻ നയിക്കുന്ന പ്രതിരോധ നിരയിൽ ഹർമാൻജോത് ഖബ്ര, രാഹുൽ ഭെകെ, ആഷിക് കുരുനിയൻ എന്നിവരാവും ഉണ്ടാവുക.

ദിമാസ് ഡെൽ‌ഗോഡോ, സുരേഷ് വാങ്‌ജാം എന്നിവർക്കൊപ്പം എറിക് പാർ‌ത്താലു ഉൾപ്പെടുന്ന മധ്യനിര സുശക്‌തമാണ്. സുനിൽ ഛേത്രി, ഡെഷോർൺ ബ്രൗൺ, ക്ളീറ്റൺ സിൽവ എന്നിവരായിരിക്കും മുന്നേറ്റ നിരയിൽ കളിക്കുക. ഗുർപ്രീത് സിംഗ് സന്ധു തന്നെയാവും ഗോൾവല കാക്കുന്നത്.

മറുവശത്ത് കിബു വികൂനക്ക് ഇതുവരെയും മികച്ച ഇലവനെ കളത്തിലിറക്കാൻ കഴിഞ്ഞിട്ടില്ല. മികച്ച താരനിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ബാക്കരി കോനെ, ജെസൽ കാർനെയ്‌റോ, കോസ്‌റ്റ നമോയിന്‍സു തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്ന പ്രതിരോധത്തിന് പിഴവുകളേറെ.

മുന്നേറ്റത്തില്‍ ഫക്കുന്‍ഡോ പെരേര, ഗാരി ഹൂപ്പര്‍, ജോര്‍ദാന്‍ മുറെ എന്നിവരെല്ലാം ഇനിയും ഫോമിലേക്കുയരേണ്ടതുണ്ട്. ആൽബിനോ ഗോമസ് തന്നെയാവും ഗോൾകീപ്പർ. ഇന്നത്തെ മൽസരവും വിജയിച്ചില്ലെങ്കിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ നില പരുങ്ങലിലാവും.

Read Also: എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് സീറ്റിലിനെ തറപറ്റിച്ച് എംഎല്‍എസ് കപ്പ് സ്വന്തമാക്കി കൊളംബസ് ക്ര്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE