കൊളംബസ്: ഇത്തവണത്തെ എംഎല്‍എസ് കപ്പ് സ്വന്തമാക്കി കൊളംബസ് ക്ര്യൂ. നിലവിലെ ചാമ്പ്യന്മാരായ സീറ്റില്‍ സൗണ്ടേര്സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ അടിപറ്റിച്ചാണ് ഇന്ന് നടന്ന ഫൈനലില്‍ കൊളംബസ് കിരീടം ചൂടിയത്.
ലൂകാസ് സീലറയന്റെ ഇരട്ട ഗോളുകളുടെ മികവാണ് കൊളംബസിന്റെ കിരീട നേട്ടം അനായാസമാക്കിയത്. പ്രധാന താരങ്ങളായ ഡാര്‍ലിങ്ടണ്‍ നഗ്ബെയും പെഡ്രോ സാന്റോസും ഇല്ലാതെ ആയിരുന്നു കൊളംബസ് ടീം ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയതെങ്കിലും സീലറയന്റെയും എറ്റിയെന്നെയുടെയും ബൂട്ടുകളില്‍ നിന്ന് തൊടുത്തുവിട്ട ഷോട്ടുകള്‍ ലക്ഷ്യം കണ്ടതോടെ വിജയം അവര്‍ക്കൊപ്പമായി.
മല്‍സരത്തിന്റെ 25ആം മിനുട്ടിലും 82ആം മിനുട്ടിലും ആയിരുന്നു സീലറയന്റെ ഗോള്‍കള്‍ പിറന്നത്. 31ആം മിനുട്ടില്‍ എറ്റിയെന്നെയും സീറ്റിലിന്റെ ഗോള്‍വല കുലുക്കിയതോടെ കൊളംബസ് മൂന്ന് ഗോളുകളുടെ ആധികാര വിജയം നേടി.
2015ന് ശേഷം ആദ്യമായി എംഎല്‍എസ് കപ്പ് ഫൈനലില്‍ എത്തിയ കൊളംബസിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2008ല്‍ ആയിരുന്നു ഇതിനു മുമ്പ് കൊളംബസ് എംഎല്‍എസ് കപ്പ് സ്വന്തമാക്കിയത്.
Read Also: ‘സാറാസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; മുഖ്യ കഥാപാത്രങ്ങളായി അന്നാ ബെന്നും സണ്ണി വെയ്നും