ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ്

By Syndicated , Malabar News
Stan-Swamy
Ajwa Travels

മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്ര ഹൈക്കോടതി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇദ്ദേഹത്തെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയിലിൽ വച്ച് ആരോഗ്യസ്‌ഥിതി മോശമായതിന്റെ പശ്‌ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്.

ഓക്‌സിജന്‍ സഹായത്തോടെ കഴിയുന്ന ഇദ്ദേഹത്തിന് ഉറ്റവരെ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് ബംഗളൂരു ആസ്‌ഥാനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ഫാ. ജോ സേവ്യര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ എട്ടിന് റാഞ്ചിയില്‍ നിന്നാണ് എന്‍ഐഎ സ്‌റ്റാന്‍ സ്വാമിയെ അറസ്‌റ്റ് ചെയ്‌തത്‌.

Read also: കൊടകര കേസ്; ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE