കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ക്കുള്ള 2020ലെ സംസ്ഥാന പുരസ്കാരത്തിന് ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും, ഇത്തരം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്ന തൊഴില്‍ദാതാക്കളായ സ്ഥാപനങ്ങള്‍ക്കും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഈ മാസം 31ന് മുന്‍പായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 205307
Read also: കെടി ജലീലിന്റെ ഫോൺ ലീഗ് ഐടി സെൽ ചോർത്തിയെന്ന് യാസിർ എടപ്പാളിന്റെ വെളിപ്പെടുത്തൽ