തിരുവനന്തപുരം: സംസ്‌ഥാന ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്. കടക്കാവൂര്‍ ട്രഷറിയില്‍ സ്‌ഥിര നിക്ഷേപമിട്ടയാള്‍ക്ക് തുക പിന്‍വലിച്ചപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി.
എന്നാല്‍, പണം നഷ്‌ടപ്പെട്ടിട്ടില്ലെന്നും ഡാറ്റാ എന്‍ട്രിയിലെ പിശക് മാത്രമാണ് ഉണ്ടായതെന്നുമാണ് ട്രഷറി ഡയറക്‌ട്രേറ്റിന്റെ വിശദീകരണം. തിരുവനന്തപുരം ജില്ല ട്രഷറിയിലും സോഫ്റ്റ്‌വെയര്‍ പിഴവ് കാരണം അധിക തുക ഇടപാടുകാരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു.
കടക്കാവൂരില്‍ സ്‌ഥിര നിക്ഷേപമിട്ടയാള്‍ക്ക് ഇത് പിന്‍വലിച്ചപ്പോള്‍ 1,47,000 രൂപയാണ് അധികമായി അക്കൗണ്ടിലെത്തിയത്. എഫ്‌ഡി അക്കൗണ്ടില്‍ നിന്ന് പണം ഓണ്‍ലൈനായി സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റിയപ്പോഴാണ് സംഭവം. ജനുവരി അവസാനവാരമുണ്ടായ വീഴ്‌ച രഹസ്യമായി വച്ചിരിക്കുകയായിരുന്നു.
മരിച്ചയാളുടെ നോമിനിക്ക് പണം കൈമാറിയപ്പോഴാണ് തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ സോഫ്റ്റ് വെയര്‍ വീഴ്‌ചയുണ്ടായത്. 1,48,000 രൂപ കൈമാറേണ്ട സ്‌ഥാനത്ത് 1,52,000 രൂപ കൈമാറി. തുടര്‍ച്ചയായി ഉണ്ടാകുന്ന ട്രഷറി സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ക്കെതിരെ വലിയ ആക്ഷേപം ഉയരുന്നുണ്ട്.
Read Also: കെഎസ്ഇബി ഭൂമിയിൽ കയ്യേറ്റം; തഹസീൽദാറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു