ഇടുക്കി : ജില്ലയിൽ കെഎസ്ഇബിയുടെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു. ഇടുക്കി ചിന്നക്കനാൽ സിമന്റ് പാലത്താണ് കെഎസ്ഇബിയുടെ ഭൂമി കയ്യേറി ഏലത്തോട്ടം നിർമ്മിച്ചത്. തുടർന്ന് റവന്യു സംഘം എത്തി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു.
കെഎസ്ഇബിയുടെ അഞ്ചരയേക്കർ സ്‌ഥലമാണ് തോമസ് കുരുവിളയെന്ന വ്യക്‌തി അനധികൃതമായി കൈയേറിയത്. തുടർന്ന് ഈ സ്‌ഥലത്ത് ഇയാൾ ഏലത്തോട്ടം നിർമ്മിക്കുകയായിരുന്നു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയതിനെ തുടർന്ന് ഇയാൾക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു. തുടർന്ന് ജില്ലാ കളക്‌ടറുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് തഹസിൽദാർ കെഎസ് ജോസഫിന്റെ നേതൃത്വത്തിൽ സംഭവസ്‌ഥലത്ത് നിന്നും കയ്യേറ്റം ഒഴിപ്പിച്ചത്.
Read also : കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു