ഇടുക്കി: പൊൻമുടിയിലെ കെഎസ്ഇബി ഭൂമി വിവാദത്തിൽ റവന്യൂ വകുപ്പിനെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്തിയത് ശരിയല്ല. ഭൂമി കൈമാറ്റത്തില്‍ വീഴ്‌ച സംഭവിച്ചതായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു. എന്നാൽ അറിയിപ്പ് നൽകി പരിശോധന നടത്തുന്നതിൽ എതിർപ്പ് ഇല്ലെന്നും സിവി വർഗീസ് വ്യക്‌തമാക്കി.
ഭൂമി കൈമാറ്റത്തിൽ വേണ്ടത്ര ചർച്ച നടന്നില്ല എന്നത് ശരിയല്ലെന്ന് കെകെ ശിവരാമന് മറുപടി നൽകുകയായിരുന്നു സിവി വർഗീസ്. തീരുമാനമെടുത്തത് എൽഡിഎഫ് സർക്കാരാണ്. ക്വട്ടേഷൻ കാണിച്ചാണ് ഭൂമി കൈമാറിയത്. ഡാമിനടുത്തുള്ള 21 ഏക്കര്‍ ഭൂമിയാണ് രാജക്കാട് സര്‍വീസ് സഹകരണ ബാങ്കിന് കെഎസ്ഇബി ഹൈഡല്‍ ടൂറിസത്തിനായി പാട്ടത്തിന് നല്‍കിയത്.
രണ്ട് സര്‍വേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കളക്‌ടര്‍ക്ക് റിപ്പോര്‍ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വേക്കെത്തിയ ഉദ്യോഗസ്‌ഥരെ രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡണ്ട് വിഎം കുഞ്ഞുമോന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
കെഎസ്ഇബി ഉദ്യോഗസ്‌ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നാണ് രാജാക്കാട് ബാങ്ക് പ്രസിഡണ്ട് റവന്യൂ ഉദ്യോഗസ്‌ഥരെ അറിയിച്ചത്. ഇതോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാതെ ഉദ്യോഗസ്‌ഥര്‍ മടങ്ങി. എന്നാല്‍ ഇവിടെ സര്‍വേയ്‌ക്ക് ബാങ്കിന്റെ അനുമതി തേടേണ്ടതിന്റെ ആവശ്യമില്ലെന്ന് തഹസില്‍ദാര്‍ വ്യക്‌തമാക്കിയിരുന്നു.
Read Also: ലോകായുക്‌ത വിവാദം നിയമസഭയിലും; അടിയന്തര പ്രമേയത്തിന് അനുമതിയില്ല