‘തകരാർ ഉച്ചയോടെ പരിഹരിക്കും’; സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

ഇടുക്കിയിലെ സാങ്കേതിക തകരാർ ഇന്ന് രാവിലെ ഏഴ് മണിയോടെ പരിഹരിച്ചു. കൂടംകുളത്തേയും മൂഴിയാറിലെയും പ്രതിസന്ധി ഇന്ന് ഉച്ചയോടെ പരിഹരിക്കപ്പെടുമെന്നും കെഎസ്ഇബി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
POWER CUT IN KERALA
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി. കൂടംകുളത്തേയും മൂഴിയാറിലെയും തകരാർ ഉച്ചയോടെ പരിഹരിക്കുന്നതോടെ ഇന്ന് സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ ഇന്നലെ കെഎസ്ഇബി സംസ്‌ഥാനത്ത്‌ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വൈകിട്ട് 6.30 മുതൽ രാത്രി 11 മണിവരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരുന്നത്. ഈ സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കാൻ ഉപഭോക്‌താക്കളോട് കെഎസ്ഇബി അഭ്യർഥിച്ചിരുന്നു. എന്നാൽ, കൂടംകുളത്തേയും മൂഴിയാറിലെയും തകരാർ ഉച്ചയോടെ പരിഹരിക്കുന്നതോടെ നിൽവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കെഎസ്ഇബി അറിയിപ്പ്.

ഇടുക്കിയിൽ ഒരു ജനറേറ്റർ ഡ്രിപ്പ് ആയതും അറ്റകുറ്റപ്പണിക്കായി ഒരു ജനറേറ്റർ അടച്ചിട്ടതുമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് മൂഴിയാറിൽ പെൻസ്‌റ്റോക്കിലുണ്ടായ ചോർച്ചയും ഒപ്പം കൂടംകുളത്ത് നിന്ന് 260 മെഗാവാട്ട് കിട്ടാതെ വന്നതും. ഒറ്റയടിക്ക് ഇത്രയും ഷോട്ടേജ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചത്.

ഇടുക്കിയിലെ സാങ്കേതിക തകരാർ ഇന്ന് രാവിലെ ഏഴ് മണിയോടെ പരിഹരിച്ചു. കൂടംകുളത്തേയും മൂഴിയാറിലെയും പ്രതിസന്ധി ഇന്ന് ഉച്ചയോടെ പരിഹരിക്കപ്പെടുമെന്നും കെഎസ്ഇബി വ്യക്‌തമാക്കി. അതേസമയം, വൈദ്യുതി പ്രതിസന്ധി നേരിടാതിരിക്കാൻ റദ്ദാക്കിയ നാല് കമ്പനികളിൽ നിന്നുള്ള 565 മെഗാവാട്ടിന്റെ കരാർ പുനഃസ്‌ഥാപിക്കാൻ സർക്കാർ കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഔദ്യോഗിക നടപടികൾ പൂർത്തിയാകാനുള്ളതിനാൽ തിങ്കളാഴ്‌ചയോടെ മാത്രമേ കരാർ പുനഃസ്‌ഥാപിക്കാനാവൂ.

Most Read| ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE