ഓഹരിവിപണി വീണ്ടും ഉയർച്ചയിൽ; ടാറ്റയ്‌ക്ക് നേട്ടം

By Staff Reporter, Malabar News
stock-market
Representational Image
Ajwa Travels

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 201 പോയന്റ് നേട്ടത്തിൽ 60,485ലും, നിഫ്റ്റി 82 പോയന്റ് ഉയർന്ന് 18074ലിലുമെത്തി. ഉപഭോക്‌തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35 ശതമാനത്തിൽ എത്തിയതും വ്യവസായ ഉൽപാദനത്തിൽ വളർച്ച രേഖപ്പെടുത്തിയതുമാണ് വിപണി നേട്ടമാക്കിയത്.

ടാറ്റ മോട്ടോഴ്‌സ് ഓഹരി വീണ്ടും കുതിച്ചു. 15 ശതമാനത്തോളം ഉയർന്ന് 484 നിലവാരത്തിലെത്തി. കമ്പനിയിലെ ഇലക്‌ട്രിക്‌ വാഹന വിഭാഗത്തിൽ 7,500 കോടി രൂപയുടെ നിക്ഷേപമെത്തിയതാണ് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയത്. അമേരിക്കൻ നിക്ഷേപ സ്‌ഥാപനമായ ടിപിജിയാണ് ടാറ്റ മോട്ടോഴ്‌സിൽ വൻ നിക്ഷേപം നടത്തിയത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, കൊടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ബജാജ് ഫിൻസർവ്, എൻടിപിസി, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടാറ്റ സ്‌റ്റീൽ, ഹിന്ദുസ്‌ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേരിയ നഷ്‌ടത്തിലുമാണ്.

Read Also: ‘ജാങ്കോ’; സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE