പേപ്പട്ടിയുടെ കടിയേറ്റ് 15 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Representational image
Ajwa Travels

പടിഞ്ഞാറത്തറ: പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് കുട്ടികൾ ഉൾപ്പടെ 15 പേർക്ക് പരിക്ക്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടങ്ങോടും പരിസര പ്രദേശങ്ങളിലുമാണ് രണ്ട് പേപ്പട്ടികളുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം.

ചുണ്ടിനും മുഖത്തും സാരമായി കടിയേറ്റ കാഞ്ഞിരോളി മുസ്‌തഫയുടെ മകൻ മുനവർ (5), വിൻസെന്റിന്റെ ഒരു വയസുള്ള മകൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബാക്കി 13പേരെ കൽപറ്റ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വീടിനകത്തടക്കം കയറിയാണ് പേപ്പട്ടി ആളുകളെ ആക്രമിച്ചത്. മൂന്ന് പശുക്കളെയടക്കം കടിച്ച് പരിക്കേൽപ്പിച്ചു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ഒരു പട്ടിയെ നാട്ടുകാർ പിടികൂടി സംഭവ സ്‌ഥലത്തുവെച്ച് തന്നെ തല്ലിക്കൊന്നു.

രണ്ടാമത്തെ പട്ടിയെയും പിടികൂടിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. പരിക്കേറ്റവരെ ആദ്യം ചെന്നലോട് പിഎച്ച്സിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് കൽപറ്റ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് മുൻപും പേപ്പട്ടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

Read also: പ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE