പ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

By News Desk, Malabar News
Prayers fail; Three-year-old boy dies after falling into tube well
Ajwa Travels

ഭോപ്പാൽ: മധ്യപ്രദേശിലെ നിവാഡിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സൈന്യവും ദുരന്തനിവാരണ സേനയും സംയുക്‌തമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ആരോഗ്യനില വളരെ മോശമായതിനാൽ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏകദേശം 96 മണിക്കൂറാണ് കുട്ടി കുഴൽ കിണറിൽ കഴിഞ്ഞത്.

Also Read: കോവിഡ് വാക്‌സിൻ; ആധാര്‍ നിര്‍ബന്ധമല്ല, മുന്‍ഗണന പട്ടികക്ക് സൗജന്യ വാക്‌സിൻ

ഹർകിഷൻ-കപൂരി ദമ്പദികളുടെ മകനായ പ്രഹ്ളാദ് ബുധനാഴ്‌ചയാണ്‌ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ 200 അടി താഴ്‌ചയുള്ള കുഴൽ കിണറിലേക്ക് വീഴുന്നത്. കുഴൽ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നത്. പ്രദേശത്ത് ആളുകളുടെ തിരക്കൊഴിവാക്കാൻ കലക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE