മധ്യപ്രദേശിലെ കുഴല്‍ക്കിണര്‍ അപകടം; കുഞ്ഞിനെ രക്ഷിക്കാന്‍ സൈന്യം എത്തി

By News Desk, Malabar News
MALABARNEWS-PRAHLAD
Prahlad
Ajwa Travels

ഡെല്‍ഹി: മധ്യപ്രദേശിലെ നിവാരിയില്‍ 200 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ സൈന്യമെത്തി. സംസ്‌ഥാനം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സൈന്യം എത്തിയത്. സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

ബുധനാഴ്‌ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. തുടര്‍ന്ന് രക്ഷപ്രവര്‍ത്തനത്തിന് പൊലീസും ദുരന്ത നിവാരണ സേനയുമെത്തി. വീടിന് സമീപം വയലില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന്‍ പ്രഹ്‌ളാദ് അബദ്ധത്തിലാണ് കുഴിയില്‍ വീണത്. മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കുഴല്‍ക്കിണറില്‍ കുട്ടി വീണത് കണ്ടത്.

Also Read: രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

58 അടി താഴ്‌ച‌യിലാണ് കുഞ്ഞ് ഉള്ളത്. സമാന്തരമായി കുഴി എടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടേക്ക് എത്തുന്ന തരത്തില്‍ സമാന്തരമായി കുഴി നിര്‍മ്മിക്കുകയാണ്. രക്ഷപ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ സംഭവ സ്‌ഥലത്തേക്ക് കൂട്ടമായി എത്തുന്നത് തടയാനാണിത്. എന്നാല്‍, കുഞ്ഞിന്റെ ആരോഗ്യനില മോശമാകുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ കുട്ടി രക്ഷാപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE