കുഴല്‍ കിണറില്‍ വീണ് മരിച്ച കുഞ്ഞിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

By Staff Reporter, Malabar News
national image_malabar news
ശിവരാജ് ചൗഹാൻ
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡിയില്‍ കുഴല്‍ കിണറില്‍ വീണ മരിച്ച മൂന്ന് വയസുകാരന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കുടുംബത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അറിയിച്ചു.

ഹര്‍കിഷന്‍-കപൂരി ദമ്പദികളുടെ മകനായ പ്രഹ്‌ളാദ് ബുധനാഴ്‌ചയാണ് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 200 അടി താഴ്‌ചയുള്ള കുഴല്‍ കിണറിലേക്ക് വീഴുന്നത്. കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ഏതാണ്ട് 96 മണിക്കൂറോളം കുഴല്‍ കിണറില്‍ കഴിഞ്ഞ കുട്ടിയെ സൈന്യവും ദുരന്തനിവാരണ സേനയും സംയുക്‌തമായി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് പുറത്തെടുത്തത്. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുക ആയിരുന്നു.

നഷ്‌ടപരിഹാരം പ്രഖ്യാപിക്കുന്നതിനിടെ കുഴല്‍ക്കിണറുകള്‍ തുറന്നിടരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ചൗഹാന്‍ പ്രഹ്‌ളാദിന്റെ കുടുംബത്തോടൊപ്പമാണ് സംസ്‌ഥാനമെന്നും കൂട്ടിച്ചേര്‍ത്തു.

Read Also: നോട്ട് നിരോധനം രാജ്യത്തിന് ഏറെ ഗുണം ചെയ്‌തു; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE