നോട്ട് നിരോധനം രാജ്യത്തിന് ഏറെ ഗുണം ചെയ്‌തു; പ്രധാനമന്ത്രി

By Staff Reporter, Malabar News
national image_malabar news
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാനും നികുതി കൃത്യമായി ശേഖരിക്കാനും സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം.

 2016 നവംബര്‍ 8 അര്‍ധരാത്രി 12 മണിയോടെ പൊടുന്നനെ ആയിരുന്നു രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക എന്നതാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ പ്രഖ്യാപനം നിരവധി ചര്‍ച്ചകള്‍ക്കാണ് പിന്നീട് വഴി തെളിച്ചത്.

Read Also: കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി

പണം പിന്‍വലിക്കാനും പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ വാങ്ങാനും ആളുകള്‍ ബാങ്കുകള്‍ക്കും എടിഎമുകള്‍ക്കും മുന്നില്‍ ആഴ്‌ചകളോളമാണ് ക്യൂ നിന്നത്. മാത്രവുമല്ല ജനങ്ങള്‍ 50 ദിവസം ക്ഷമിക്കണമെന്നും ഈ ദിവസങ്ങള്‍ക്കുള്ളില്‍ സ്‌ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് തന്നെ ഏതുരീതിയിലും ശിക്ഷിക്കാമെന്നും പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു. .

എന്നാല്‍ 2016ല്‍ 8.25 ആയിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019ല്‍ 5.02 ആയി കൂപ്പുകുത്തിയതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കള്ളപ്പണം ഇല്ലാതാക്കാണ് നോട്ട് നിരോധിച്ചതെങ്കിലും 99.30 ശതമാനം കറന്‍സികളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു.

അതേസമയം പ്രധാനമന്ത്രി മോദിയുടെ ‘മുതലാളിത്ത സുഹൃത്തുക്കളെ’ സഹായിക്കാനും ഇന്ത്യന്‍ സമ്പദ് ‌വ്യവസ്‌ഥയെ ഇല്ലാതാക്കാനുമാണ് നോട്ട് നിരോധനം കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also: ശബരിമല തീര്‍ത്ഥാടനം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE